ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫിന് നേരെ ഇസ്രായേലി ആക്രമണം

Update: 2025-11-23 15:46 GMT

ബെയ്‌റൂത്ത്: ലബ്‌നാനിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹിസ്ബുല്ലയുടെ മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബാതബായ്ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് റിപോര്‍ട്ട്. തെക്കന്‍ ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും 21 പേര്‍ക്ക് പരിക്കേറ്റെന്നും ലബ്‌നാന്‍ ആരോഗ്യമന്ത്രാലയം റിപോര്‍ട്ട് ചെയ്തു. തെക്കന്‍ ബെയ്‌റൂത്തില്‍ ആക്രമണം നടന്ന കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സിറിയയിലും യെമനിലും പ്രത്യേക സൈനിക ഓപ്പറേഷനുകള്‍ നടത്തി പരിചയമുള്ള ഹിസ്ബുല്ല നേതാവാണ് ഹൈതം അലി തബാതബ. സംഭവത്തില്‍ ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല. ഒരുവര്‍ഷം മുമ്പ് ലബ്‌നാനുമായി ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടെങ്കിലും ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.