കെയ്‌റോ: ഫലസ്തീനിലെ ഗസയ്ക്ക് സമീപമെത്തിയ ഇജിപ്ഷ്യന്‍ യുദ്ധക്കപ്പലിന് സമീപത്തേക്ക് വെടിയുതിര്‍ത്ത് ഇസ്രായേലി സൈന്യം. സിനായ് ഉപദ്വീപ് പ്രദേശത്ത് നിന്ന് പുറപ്പെട്ട യുദ്ധക്കപ്പലിന് നേരെയാണ് ഗസയ്ക്ക് സമീപത്ത് വച്ച് വെടിവയ്പ്പുണ്ടായത്. ഗസയ്ക്ക് ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കരുതെന്ന മുന്നറിയിപ്പ് നല്‍കാനാണ് വെടിയുതിര്‍ത്തതെന്ന് ഇസ്രായേലി സൈന്യം പറഞ്ഞു. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തി. കഴിഞ്ഞ 18 വര്‍ഷമായി ഗസയെ ഇസ്രായേല്‍ ഉപരോധിക്കുകയാണ്. ഫലസ്തീനികള്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങുന്നതിന് പോലും കടുത്ത നിയന്ത്രണമാണ് അധിനിവേശ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.