ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉടന്‍ പ്രവര്‍ത്തനരഹിതമാവും: വാഷിങ്ടണ്‍ പോസ്റ്റ്

Update: 2025-06-18 03:20 GMT

വാഷിങ്ടണ്‍: ഇറാനുമായി യുദ്ധം തുടരുകയാണെങ്കില്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വരും ദിവസങ്ങളില്‍ പ്രവര്‍ത്തനരഹിതമാവുമെന്ന് യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്.അടിയന്തിരമായി യുഎസ് സഹായം നല്‍കിയില്ലെങ്കില്‍ പത്തോ പന്ത്രണ്ടോ ദിവസം മാത്രമായിരിക്കും ഈ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക. നിലവില്‍ ഏതു മിസൈലിനെ തടയണമെന്ന കാര്യത്തില്‍ ഇസ്രായേലികള്‍ക്ക് സംശയമാണ്. ഇന്നലെ മൊസാദ് കേന്ദ്രത്തിന് നേരെ വന്ന മിസൈലിനെ തടയാന്‍ അയണ്‍ ഡോമിന്റെ താമിര്‍ മിസൈലുകളാണ് ഉപയോഗിച്ചത്. ഇത് പരാജയപ്പെട്ടു. തീവണ്ടിക്ക് നേരെ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ചത് പോലെയായിരുന്നു ഇസ്രായേലിന്റെ നടപടിയെന്ന് ഇസ്രായേലി സുരക്ഷാ കാര്യ വിദഗ്ദനായ ഇഫ്രൈം എന്‍ബാര് പറയുന്നു. ഗസയില്‍ നിന്നുള്ള ഹ്ര്വസ്വദൂര മിസൈലുകളെ തടയാന്‍ താമിര്‍ മിസൈലുകള്‍ ചിലപ്പോള്‍ സഹായിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മിസൈലുകളെ തടയാന്‍ മാത്രംഓരോ ദിവസവും രാത്രി 28.5 കോടി ഡോളറാണ് ഇസ്രായേല്‍ ചെലവാക്കുന്നത്. ഏരോ-2, ഏരോ-3 വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ഒരു മിസൈലിന് മാത്രം ലക്ഷക്കണക്കിന് ഡോളര്‍ വിലവരും.