യെമനില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈന്യം

Update: 2026-03-28 04:13 GMT

തെല്‍ അവീവ്: യെമനില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. യെമനില്‍ നിന്ന് വിക്ഷേപിച്ച ഒരു മിസൈല്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

മിസൈലിനെ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്ക് ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

ഇറാനും ഹിസ്ബുല്ലയും ഇസ്രായേലിനെതിരായ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ തുറമുഖ നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനത്തെ മറികടന്ന മിസൈലുകള്‍ പതിച്ചതായും റിപോര്‍ട്ടുണ്ട്.