ഗസയില്‍ നാല് ഇസ്രായേലി സൈനികരെ കാണാതായി ; ഹമാസ് അറസ്റ്റ് ചെയ്‌തെന്ന് ഇസ്രായേലി മാധ്യമങ്ങള്‍
ഗസ സിറ്റി: അല്‍ സയ്ത്തൂനില്‍ അധിനിവേശം നടത്താനെത്തിയ ഇസ്രായേലി സൈന്യത്തിന് നേരെ പതിയിരുന്നാക്രമണം. നാലു സൈനികരെ കാണാതായെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവരെ ഹമാസ് കസ്റ്റഡിയില്‍ എടുത്തുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഗസ സിറ്റിയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലിന് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് അല്‍ ഖസ്സം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ ഇസ്രായേലി സൈനികരെ കൊല്ലുമെന്നും കസ്റ്റഡിയില്‍ എടുക്കുമെന്നും അബു ഉബൈദ വ്യക്തമാക്കി. ഗസ സിറ്റിയിലെ അധിനിവേശം ഇസ്രായേലിന് രാഷ്ട്രീയമായും സൈനികമായും ദുരന്തരമാവും. അധിനിവേശം നടത്തുന്നവരെ ശക്തമായി നേരിടാന്‍ ധാര്‍മികമായും സൈനികമായും തയ്യാറാണ്. നേരത്തെ തടവുകാരായി പിടിച്ചവരെ സാധ്യമായ എല്ലാ രീതിയിലും സംരക്ഷിക്കും. ഇസ്രായേലി ബോംബിങില്‍ കൊല്ലപ്പെടുന്ന തടവുകാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.