ഇസ്രായേല്‍ അധിനിവേശം: ലെബനനില്‍ 121 കുട്ടികള്‍ കൊല്ലപ്പെട്ടു; 3,70,000 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചതായി യുനിസെഫ്

Update: 2026-03-27 10:36 GMT

ഇസ്രായേല്‍ ആക്രമണം പശ്ചിമേഷ്യയിലെ കുട്ടികളില്‍ വരുത്തിവയ്ക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങളെന്ന് യൂനിസെഫ്. 3,70,000 കുട്ടികളേയാണ് ലബ്‌നാനില്‍ നിന്ന് മാത്രം മാറ്റി പാര്‍പ്പിച്ചത്. അഭയാര്‍ത്ഥി ക്യാംപുകളിലും തെരുവുകളിലുമായി കഴിയുന്നത് ആയിരക്കണക്കിന് കുരുന്നുകളാണ്. യുദ്ധം കനത്തതോടെ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതേയും കുരുന്നുകള്‍ ദുരിതത്തിലായി.

ലെബനനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും കുട്ടികളുടെ മേല്‍ വരുത്തിവയ്ക്കുന്ന വേദനാജനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യുണിസെഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ കുറഞ്ഞത് 121 കുട്ടികള്‍ കൊല്ലപ്പെടുകയും 399 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനനിലെ സംഘടനയുടെ പ്രതിനിധി മാര്‍ക്കോലുയിഗി കോര്‍സി പറഞ്ഞു.

ലെബനന്റെ 14 ശതമാനം പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഇസ്രായേല്‍ കുടിയിറക്ക ഭീഷണി ഉയര്‍ത്തുന്നതിനാല്‍ 370,000-ത്തിലധികം കുട്ടികളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കിയതായി കോര്‍സി പറഞ്ഞു.

Tags: