ലബ്‌നാനില്‍ ആംബുലന്‍സിന് നേരെ ഇസ്രായേല്‍ ആക്രമണം

Update: 2026-04-17 06:23 GMT

തെക്കന്‍ ല്ബനനിലെ നബതിഹ് ഗവര്‍ണറേറ്റിലെ കുനിനില്‍ ആംബുലന്‍സിന് നേരെ ആക്രമണം നടത്തി ഇസ്രായേല്‍. ഇസ്‌ലാമിക് ഹെല്‍ത്ത് അതോറിറ്റിയുമായി ബന്ധപ്പെട്ട ഒരു ആംബുലന്‍സ് സംഘത്തിന് നേരെ ഇസ്രായേലി സൈന്യം മെഷീന്‍ ഗണ്ണും പീരങ്കി ഷെല്ലും പ്രയോഗിച്ചതായി ലെബനന്‍ 24 മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി പറഞ്ഞു. എത്രപേര്‍ മരിച്ചെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.