വെസ്റ്റ്ബാങ്കില്‍ ഗര്‍ഭിണിയടക്കം രണ്ടു സ്ത്രീകളെ വെടിവെച്ചുകൊന്ന് ഇസ്രായേലി സൈന്യം

Update: 2025-02-10 01:37 GMT

റാമല്ല: വെസ്റ്റ്ബാങ്കിലെ നുര്‍ ശാംസ് അഭയാര്‍ത്ഥി ക്യാപ് ആക്രമിച്ച് ഗര്‍ഭിണിയടക്കം രണ്ടു സ്ത്രീകളെ ഇസ്രായേലി സൈന്യം വെടിവെച്ചു കൊന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന 23കാരി സുന്ദോസ് ജമാല്‍ മുഹമ്മദ് ശലാബിയും 21കാരിയായ റാഹഫ് ഫുവാദ് അബ്ദുല്ല അല്‍ അഷ്‌കറുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആക്രമണത്തില്‍ സുന്ദോസിന്റെ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അഭയാര്‍ത്ഥി കാംപുകളെ ഇല്ലാതാക്കാനാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേലി പോലിസ് മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. 2023 ഒക്ടോബര്‍ മുതല്‍ വെസ്റ്റ്ബാങ്കില്‍ 870 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊന്നിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ ആശുപത്രികള്‍ക്ക് നേരെ 657 തവണ ആക്രമണവുമുണ്ടായി. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി 26,000 ഫലസ്തീനികള്‍ ഭവനരഹിതരായിട്ടുണ്ട്.