ഗസ: ഇസ്രായേല്‍ അതിക്രമം തുടരുന്ന ഗസയില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടു. മധ്യ ഗാസ മുനമ്പിലെ അസ്-സവായ്ദ പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് മധ്യസ്ഥതയിലുള്ള 'വെടിനിര്‍ത്തല്‍' ഉണ്ടായിരുന്നിട്ടും, ഉപരോധിക്കപ്പെട്ട പ്രദേശത്തെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വംശഹത്യ യുദ്ധം തുടരുകയാണ്. മേഖലയില്‍ ആക്രമണം തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഭക്ഷ്യ വസ്തുക്കളിലും അവശ്യ സാധനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയും ഇസ്രായേല്‍ ക്രൂരത തുടരുകയാണ്.