പീഡോഫീലിയ കേസ്: ഇസ്രായേല്‍ സൈബര്‍ ഡോം സ്ഥാപക അംഗം യുഎസില്‍ അറസ്റ്റില്‍

Update: 2025-08-16 16:42 GMT

ലാസ്‌വേഗാസ് (യുഎസ്): കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ഇസ്രായേലി നാഷണല്‍ സൈബര്‍ ഡയറക്ടറേറ്റ് അംഗത്തെ യുഎസ് പോലിസ് അറസ്റ്റ് ചെയ്തു. ടോം ആര്‍ടിയോം ആലക്‌സാണ്ട്രോവിച്ച് എന്നയാളെയാണ് ലാസ്‌വേഗാസ് പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച്ച നടത്തിയ നിരീക്ഷണത്തിന്റെ ഭാഗമായാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ലാസ്‌വേഗാസ് പോലിസും എഫ്ബിഐയും അറിയിച്ചു. സൈബര്‍സുരക്ഷാ വിദഗ്ദനാണ് ടോമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ സൈബര്‍ഡോം പദ്ധതിയുടെ സ്ഥാപക അംഗം കൂടിയാണ് പ്രതി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഇയാള്‍ വശീകരിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ യുഎസ് പോലിസിന്റെ കൈവശമുണ്ട്. ഇയാള്‍ ഏതെങ്കിലും കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ വിവരം അറിയിക്കണമെന്നും പോലിസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.