തെഹ്‌റാന്‍: ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് സാച്ചി ബ്രേവര്‍മാന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് ഹന്‍തല ഹാക്കിങ് ഗ്രൂപ്പ്. ബ്രേവര്‍മാന്റെ ഐഫോണാണ് സംഘം ഹാക്ക് ചെയ്തത്. ഈ ഫോണിലെ വിവരങ്ങള്‍ ഇസ്രായേലില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാവുമെന്ന് ഹന്‍തല അറിയിച്ചു. ഹാക്ക് ചെയ്തതിന് തെളിവായി ബ്രേവര്‍മാന്റെ ഫോണിലെ നമ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഇസ്രായേലി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടനിലെ ഇസ്രായേല്‍ സ്ഥാനപതിയാവാന്‍ തയ്യാറെടുക്കുകയാണ് നിലവില്‍ ബ്രേവര്‍മാന്‍. ബാനിഷ്ഡ് കിറ്റന്‍ എന്ന പേരിലുള്ള സൈബര്‍ ആക്രമണ ഗ്രൂപ്പിന്റെ ഭാഗമാണ് ഹന്‍തലയെന്നാണ് വിലയിരുത്തല്‍. ഇസ്രായേലി അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയാണ് ബാനിഷ്ഡി കിറ്റന്റെ പ്രഖ്യാപിത ലക്ഷ്യം.