ഇസ്രായേലി സൈനികര്‍ക്കെതിരേ കാനഡയിലും അന്വേഷണം

Update: 2025-07-22 04:39 GMT

ഒട്ടാവ: ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഇസ്രായേലി സൈനികര്‍ക്കെതിരേ കാനഡയിലും അന്വേഷണം. കാനഡയില്‍ നിന്നും ഫലസ്തീനില്‍ കുടിയേറിയ സയണിസ്റ്റ് സൈനികര്‍ക്കെതിരെയാണ് അന്വേഷണം. ഗസ അധിനിവേശത്തില്‍ അന്വേഷണം നടത്തുമെന്ന് ജൂണില്‍ കനേഡിയന്‍ പോലിസ് പ്രഖ്യാപിച്ചിരുന്നു. വംശഹത്യ, മാനവികതക്കെതിരായ കുറ്റങ്ങള്‍ തുടങ്ങിയവയാണ് കാനഡ അന്വേഷിക്കുന്നത്. ക്രൈംസ് എഗയ്ന്‍സ്റ്റ് ഹ്യൂമാനിറ്റി ആന്‍ഡ് വാര്‍ ക്രൈസ് ആക്ട് പ്രകാരമാണ് അന്വേഷണം.ഇസ്രായേലി സൈനികര്‍ നടത്തുന്ന ആക്രമണങ്ങള്‍ ഒരു കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്നുണ്ട്. ഇത് പരിശോധിച്ചാണ് പോലിസ് അന്വേഷണം നടത്തുന്നത്. ഫ്രഞ്ച്, ഇംഗ്ലീഷ്, ഹീബ്രു, അറബിക് തുടങ്ങിയ ഭാഷകളില്‍ മൊഴി നല്‍കാനുള്ള സംവിധാനവും ഉടന്‍ രൂപീകരിക്കും.