ഇറാനില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ശരീരത്തില്‍ ഇസ്രായേലി നിര്‍മിത വെടിയുണ്ടകള്‍

Update: 2026-01-22 15:13 GMT

തെഹ്‌റാന്‍: ഇറാനിലെ സായുധകലാപത്തിനിടെ കൊല്ലപ്പെട്ട കുട്ടികളുടെ ശരീരത്തില്‍ ഇസ്രായേലി നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തി. കെര്‍മന്‍ഷായിസലും ഇസ്ഫഹാനിലും കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ ശരീരത്തില്‍ നടത്തിയ പരിശോധനയിലാണ് ഇസ്രായേലി നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇസ്ഫഹാനില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ വയറ്റിലാണ് വെടിയേറ്റിരുന്നത്. കെര്‍മന്‍ഷായില്‍ മൂന്നുവയസുകാരിയായ മെലിന ആസാദിയാണ് കൊല്ലപ്പെട്ടത്. പിതാവിനൊപ്പം ഫാര്‍മസിയില്‍ നിന്നും മടങ്ങുമ്പോള്‍ പുറകില്‍ നിന്നാണ് കലാപകാരികള്‍ വെടിവച്ചത്. യുഎസ്, ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചവരാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. മൊത്തം 3,117 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. അതില്‍ 2,427 പേര്‍ സാധാരണക്കാരും പോലിസുകാരുമാണ്.