ഗസയില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്ന് ഇസ്രായേര്‍. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ വടക്കന്‍ ഗസയില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. വടക്കന്‍ ഗസയിലെ ബെയ്റ്റ് ലാഹിയയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗസയിലും ഇസ്രായേലി ഹെലികോപ്റ്ററുകളില്‍ നിന്ന് വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.