ഗസയിൽ പോലീസ് വാഹനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം

Update: 2026-04-14 12:29 GMT


ഗസയിലെ അൽ-നഫാഖ് സ്ട്രീറ്റിൽ ഒരു പോലീസ് വാഹനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിൽ ആളപായമുണ്ടായിരിക്കാമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

അതേസമയം, ഇന്ന് രാവിലെ വടക്കൻ ഗാസയിൽ നടന്ന ഇസ്രായേൽ ബോംബാക്രമണത്തിൽ ഒരു ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഗസയിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനാൽ പ്രദേശത്ത് സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുകയാണ്.