ഗസയില്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച സൈനികരെ ശിക്ഷിച്ച് ഇസ്രായേല്‍

Update: 2025-05-30 03:05 GMT

തെല്‍അവീവ്: ഗസയില്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച സൈനികരെ തടവിന് ശിക്ഷിച്ച് ഇസ്രായേല്‍. നഹല്‍ ബ്രിഗേഡിലെ രണ്ടു പേരെയാണ് സൈനിക ജയിലില്‍ അടച്ചത്. ഗസയില്‍ മാസങ്ങളോളം അധിനിവേശം നടത്തി വീട്ടിലെത്തിയ ഇവര്‍ ഗസയിലേക്ക് തിരികെ പോവാതിരുന്നതാണ് ശിക്ഷയ്ക്ക് കാരണമായത്. ഗസയില്‍ സൈനിക നടപടി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതല്‍ റിസര്‍വ് സൈനികരെ വിളിച്ചത്. പക്ഷേ, ഗസയിലെ യുദ്ധം എന്തിനാണെന്ന കാര്യത്തില്‍ സൈനികര്‍ക്ക് സംശയമുണ്ട്. കൂടാതെ ഗസയില്‍ പോയ സൈനികരില്‍ 12 ശതമാനം പേര്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നു.

അതേസമയം, ഗസയില്‍ വിന്യസിക്കാന്‍ ജൂത സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി സൈന്യം നിര്‍ത്തിവച്ചു. യുദ്ധം ചെയ്യാന്‍ വേണ്ട ആരോഗ്യവും ഫിറ്റ്‌നസും സ്ത്രീകള്‍ക്കില്ലെന്നാണ് സൈന്യം കണ്ടെത്തിയത്.