ഫലസ്തീനികളെ ജയിലില്‍ പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടെന്ന്; ഇസ്രായേലി സൈന്യത്തിന്റെ അഡ്വക്കറ്റ് ജനറല്‍ രാജിവച്ചു

Update: 2025-10-31 13:54 GMT

തെല്‍അവീവ്: ഫലസ്തീനികളെ ജയിലില്‍ പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടെന്ന് ആരോപണത്തെ തുടര്‍ന്ന് ഇസ്രായേലി സൈന്യത്തിന്റെ അഡ്വക്കറ്റ് ജനറല്‍ രാജിവച്ചു. സെദ് ടെയ്മാന്‍ ജയിലിലെ പീഡനം പുറത്തുവിട്ട അഭിഭാഷക മേജര്‍ ജനറല്‍ യിഫാത് തോമര്‍ യെറുശലേമിയാണ് രാജിവച്ചത്. ഇസ്രായേലി സൈനിക മേധാവി ഇയാല്‍ സാമിറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജി. യിഫാത് തോമര്‍ യെറുശലേമിയെ പുറത്താക്കുമെന്ന് യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലി സൈന്യത്തില്‍ നിയമം നടപ്പാക്കുന്നതും അവരുടെ നിയമപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതും യിഫാത് തോമര്‍ യെറുശലേമിയായിരുന്നു.