സന്‍ആയില്‍ ഇസ്രായേലി വ്യോമാക്രമണം (വീഡിയോ)

Update: 2025-09-10 14:37 GMT

സന്‍ആ: യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഇസ്രായേലി വ്യോമാക്രമണം. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രായേലിന്റെ യുഎസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ സന്‍ആയിലും ആക്രമണം നടത്തിയത്. അന്‍സാറുല്ല നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിവിധ ഓഫിസുകളും മീഡിയ ഓഫിസുകളും ആക്രമിച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഓപ്പറേഷന്‍ റിങിങ് ബെല്‍ എന്ന പേരിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേലി യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ആറു സ്ഥലങ്ങളിലാണ് ആക്രമണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്രായേലിലെ റാമണ്‍ വിമാനത്താവളവും ദിമോന ആണവ നിലയവും അന്‍സാറുല്ല ആക്രമിച്ചിരുന്നു.