ഇറാന്‍ കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്

Update: 2025-06-20 17:42 GMT

ജറുസലേം: ഇസ്രായേല്‍ ഇറാനില്‍ ആക്രമണം ആരംഭിച്ചിട്ട് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഇറാന്‍ കൂടുതല്‍ ശക്തമായെന്ന് ഇസ്രായേലി മാധ്യമമായ ജറുസലേം പോസ്റ്റില്‍ റിപോര്‍ട്ട്. സയണിസ്റ്റ് സൈന്യത്തിലെ മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചാണ് ജറുസലേം പോസ്റ്റ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇറാനിയന്‍ ഭരണകൂടത്തിനുള്ളില്‍ വിള്ളലുകളുടെയോ അസ്ഥിരതയുടെയോ ലക്ഷണങ്ങള്‍ ഇപ്പോഴും കാണുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ജറുസലേം പോസ്റ്റിനോട് പറഞ്ഞു. ഇറാനില്‍ വിള്ളലുകള്‍ കാണാത്തതില്‍ അതിശയിക്കാനില്ലെന്ന് ഇസ്രായേലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ ഇറാന്‍ പ്രോഗ്രാം ഡയറക്ടര്‍ റാസ് സിംറ്റ് പറഞ്ഞു. അതിനാല്‍, ഇറാനികളെ അടിച്ചമര്‍ത്തുന്നതിനൊപ്പം അവരുടെ അധികാരത്തിന്റെ ചിഹ്നങ്ങളെയും സംവിധാനങ്ങളെയും തകര്‍ക്കണം. തെഹ്‌റാനിലെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ കുടിയൊഴിയാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ഭരണകൂടത്തിനെതിരേ പ്രതിഷേധമുണ്ടാക്കുമെന്നും റാസ് സിംറ്റ് അവകാശപ്പെട്ടു.