
തെല്‍അവീവ്: ഇറാനില്‍ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും തടയാന്‍ യുകെയുടെയും ഫ്രാന്‍സിന്റെയും സഹായം തേടി ഇസ്രായേല്‍. സഹായം നല്‍കാമെന്ന് യുകെ അറിയിച്ചതായും ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിപോര്‍ട്ട് ചെയ്തു. നേരത്തെ ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് ഒന്നിലും രണ്ടിലും യുകെ ഇസ്രായേലിനെ സഹായിച്ചിരുന്നു. എന്നാല്‍, ഫ്രാന്‍സ് ഇപ്പോള്‍ തീരുമാനം പറഞ്ഞിട്ടില്ല. ഇസ്രായേലിനെ ഈ ഘട്ടത്തില്‍ സഹായിക്കാന്‍ സൈനികനടപടി സ്വീകരിക്കുന്നില്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പറഞ്ഞു.