മര്‍വാന്‍ ബര്‍ഗൂസിയെ വിട്ടയക്കില്ലെന്ന് ഇസ്രായേല്‍

Update: 2025-10-09 17:04 GMT

തെല്‍അവീവ്: പ്രമുഖ ഫലസ്തീനി രാഷ്ട്രീയ നേതാവ് മര്‍വാന്‍ ബര്‍ഗൂസിയെ വിട്ടയിക്കില്ലെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് ശോഷ് ബെദ്രോസിയാന്‍. വെടിനിര്‍ത്തല്‍ കരാറില്‍ ബര്‍ഗൂസിയുടെ മോചനം ഉള്‍പ്പെടില്ലെന്ന് അവര്‍ പറഞ്ഞു. 2002 മുതല്‍ ഇസ്രായേല്‍ ബന്ദിയാക്കിയിരിക്കുന്ന ബര്‍ഗൂസി ഫലസ്തീനി ദേശീയതയെ ഐക്യപ്പെടുത്തുന്ന പ്രതീകമാണ്. ഫതഹ് പാര്‍ട്ടി നേതാവായ ബര്‍ഗൂസി 1987ലെ ഒന്നാം ഇന്‍തിഫാദയിലും 2000ലെ രണ്ടാം ഇന്‍തിഫാദയിലും സജീവമായിരുന്നു. നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത അദ്ദേഹത്തിന് നേരെ നിരവധി വധശ്രമങ്ങളും നടന്നു. അഹമദ് സാദത്ത്, ഹസന്‍ സലാമെ, അബ്ബാസ് അല്‍ സയ്യിദ് എന്നീ നേതാക്കളെയും വിട്ടയിക്കില്ലെന്ന് ഇസ്രായേലി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, മുതിര്‍ന്ന ഹമാസ് നേതാക്കളായിരുന്ന യഹ്‌യാ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും ഭൗതികശരീരം വിട്ടുനല്‍കാന്‍ ഇസ്രായേല്‍ തയ്യാറല്ലെന്ന് ഇസ്രായേലി ആര്‍മി റേഡിയോ റിപോര്‍ട്ട് ചെയ്തു.