ഇബ്രാഹിമി പള്ളിയുടെ നിയന്ത്രണം തട്ടിയെടുത്ത് ഇസ്രായേല്‍

Update: 2026-01-02 04:02 GMT

അല്‍ ഖലീല്‍ (ഹെബ്രോണ്‍): ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലെ ചരിത്രപ്രസിദ്ധമായ ഇബ്രാഹിമി പള്ളിയുടെ നിയന്ത്രണം തട്ടിയെടുത്ത് ഇസ്രായേല്‍. പള്ളിയുടെ പ്ലാനിങിനും അറ്റകുറ്റപണികള്‍ക്കുമുള്ള അധികാരം അല്‍ ഖലീല്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നും ഇസ്രായേലി സിവില്‍ അഡ്മിനിസ്‌ട്രേഷന് കൈമാറിയാണ് നിയന്ത്രണം പിടിച്ചെടുത്തത്. ഇസ്രായേലി യുദ്ധമന്ത്രി ഇസ്രായേലി കാറ്റ്‌സിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇബ്രാഹിമി പള്ളിയെ ജൂത ആരാധനാലയമാക്കി മാറ്റാനുള്ള നിര്‍മാണങ്ങളാണ് ഇനി നടത്തുക. സയണിസ്റ്റ് കുടിയേറ്റക്കാരില്‍ ഏറ്റവും ക്രൂരരായ വിഭാഗം താമസിക്കുന്ന കിര്യാത്ത് അര്‍ബയിലെ കുടിയേറ്റ കൗണ്‍സില്‍ തലവന്‍ യിസ്രായേല്‍ ബ്രാംസണ്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇബ്രാഹിമി പള്ളിയില്‍ നിസ്‌കരിക്കാന്‍ എത്തുന്ന ഫലസ്തീനികളെ അടുത്തിടെയായി ഇസ്രായേലി സൈന്യം തടയുന്നുണ്ട്.