ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം (video)

Update: 2025-06-13 01:38 GMT

തെഹ്‌റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങളെയും സൈനികകേന്ദ്രങ്ങളെയും ആക്രമിച്ച് ഇസ്രായേല്‍. തെഹ്‌റാന്‍ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.


റൈസിങ് ലയണ്‍ എന്ന പേരിലുള്ള സൈനിക ഓപ്പറേഷനില്‍ ഇറാന്റെ കമാന്‍ഡര്‍മാരെയും മിസൈല്‍ ഫാക്ടറികളെയും ലക്ഷ്യമിട്ടതായി നെതന്യാഹു പറഞ്ഞു. അതേസമയം, ഇറാന്റെ ആക്രമണം പ്രതീക്ഷിച്ച് ഇസ്രായേലില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടിയിടണമെന്നും പൊതുചടങ്ങുകളും മറ്റും പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇസ്രായേല്‍ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു.updating