ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു; 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Update: 2025-01-16 02:08 GMT

ഗസ സിറ്റി: ഗസയില്‍ ജനുവരി 19 മുതല്‍ വെടിനിര്‍ത്താമെന്ന് കരാര്‍ ഒപ്പിട്ട ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു. ആശുപത്രികള്‍ക്കും വീടുകള്‍ക്കും ക്യാംപുകള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങളില്‍ 30 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് കരുതിയിരുന്ന ബുധനാഴ്ച്ച മാത്രം 82 പേരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയിരിക്കുന്നത്.