ഗസയിലെ വെടിനിര്‍ത്തല്‍: ആദ്യഘട്ടം പ്രാബല്യത്തില്‍ വന്നു

Update: 2025-10-09 09:27 GMT

വാഷിങ്ടണ്‍: ഗസയിലെ വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ചയോടെ തടവുകാരുടെ കൈമാറ്റം ആരംഭിക്കാനാണ് സാധ്യതയെന്നും ട്രംപ് അറിയിച്ചു. എന്നാല്‍, ഗസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ചില ജൂതത്തടവുകാരുടെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിലയിരുത്തല്‍. അവരെ കൈമാറുന്നതിനുള്ള പ്രയാസം മധ്യസ്ഥര്‍ യുഎസിനെ അറിയിച്ചിട്ടുണ്ട്.