ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍; ആക്രമിക്കുമെന്നും ഭീഷണി
തെല്‍അവീവ്: ഇന്നു രാവിലെ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇറാന്‍ ലംഘിച്ചെന്ന് ഇസ്രായേല്‍. വെടിനിര്‍ത്തലിന് മുമ്പ് ഇറാന്‍ അയച്ച മിസൈലുകള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സയണിസ്റ്റ് സൈന്യത്തിന് നിര്‍ദേശം നല്‍കി. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു. ഏതുതരം ഭീഷണിയേയും നേരിടാന്‍ സൈന്യം തയ്യാറാണൈന്ന് ഇറാന്‍ പ്രഖ്യാപിച്ചു.