ഗസയുടെ പുനര്‍നിര്‍മാണം: തുര്‍ക്കിയില്‍ യോഗം ചേര്‍ന്ന് ഇസ്‌ലാമിക രാജ്യങ്ങള്‍

Update: 2025-11-03 14:26 GMT

ഇസ്തംബൂള്‍: ഇസ്രായേല്‍ വംശഹത്യ നടത്തിയ ഗസയുടെ പുനര്‍നിര്‍മാണം ചര്‍ച്ച ചെയ്യാന്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ തുര്‍ക്കിയില്‍ യോഗം ചേര്‍ന്നു. ഖത്തര്‍, യുഎഇ, ഇന്തോനേഷ്യ, പാകിസ്താന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഗസയില്‍ സ്ഥിരത നിലനിര്‍ത്താന്‍ അന്താരാഷ്ട്ര സേന രൂപീകരിക്കുന്ന കാര്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ഗസയുടെ പുനര്‍നിര്‍മാണത്തില്‍ തുര്‍ക്കി പ്രധാന പങ്കുവഹിക്കണമെന്നാണ് ട്രംപിന്റെ നിലപാട്. എന്നാല്‍, തുര്‍ക്കിയെ അടുപ്പിക്കരുതെന്നാണ് ഇസ്രായേലിന്റെ നിലപാട്.