കുര്‍ദ് സൈന്യത്തിന്റെ ടാങ്കര്‍ ലോറി തകര്‍ത്ത് ഐഎസ്

Update: 2025-12-01 15:03 GMT

ദമസ്‌കസ്: സിറിയയിലെ കുര്‍ദ് സൈനികവിഭാഗമായ എസ്ഡിഎഫിന്റെ എണ്ണ ടാങ്കര്‍ ലോറി ഐഎസ് തകര്‍ത്തു. കിഴക്കന്‍ സിറിയയിലെ ദെയര്‍ ഇസ്സോറിലാണ് സംഭവം. അസ്ബ എണ്ണയുല്‍പ്പാദന കേന്ദ്രത്തില്‍ നിന്നും അസംസ്‌കൃത എണ്ണ കൊണ്ടുപോവുന്ന ലോറിയാണ് തകര്‍ത്തതെന്നും സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമാണ് നടപടിയെന്നും ഐഎസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, സിറിയന്‍ സൈന്യവുമായി ചേര്‍ന്ന് ഐഎസിന്റെ ആയുധശേഖരം തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ഐഎസിന്റെ രഹസ്യ സെല്ലുകളെ തകര്‍ക്കാന്‍ യുഎസ് നേതൃത്വത്തില്‍ ആഗോള സൈനിക സഖ്യം സിറിയയുടെ ചില ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദെയര്‍ ഇസ്സോര്‍ ഐഎസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.