ഫോട്ടോ: ഐസക്ക് ജോര്‍ജ്
തിരുവനന്തപുരം: അജിന്‍ എലിയാസിന് പുതുജീവന്‍ നല്‍കാന്‍ 33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് പറന്നുയര്‍ന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി അജിന്‍ ഏലിയാസി(28)നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. കൊല്ലം സ്വദേശി ഐസക്ക് ജോര്‍ജിന്റെ(33)ന്റെ ഹൃദയവുമായാണ് എയര്‍ ആംബുലന്‍സ് പുറപ്പെട്ടത്. കഴിഞ്ഞ ഏഴാംതീയതിയാണ്, റോഡ് മുറിച്ചുകടക്കുന്നിതിനിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ കിംസ് ആശുപത്രിയിലെത്തിച്ചത്. രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും അത് സാധ്യമാകാതെവന്നതോടെയാണ് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ഐസക്കിന്റെ ഹൃദയവും വൃക്കകളുമാണ് ദാനംചെയ്യുന്നത്.