തെക്കുകിഴക്കന്‍ ഇറാനില്‍ യുഎസ് നിര്‍മിത ആയുധങ്ങള്‍ പിടിച്ചു

Update: 2026-01-13 15:55 GMT

തെഹ്‌റാന്‍: ഇറാനിലെ കലാപകാരികള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന യുഎസ് നിര്‍മിത ആയുധങ്ങള്‍ പിടിച്ചു. തെക്കുകിഴക്കന്‍ ഇറാനിലെ സിസ്താന്‍, പാകിസ്താന്‍ അതിര്‍ത്തിയിലെ ബലൂചെസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചത്. യുഎസ് സൈന്യത്തിന്റെ ഗ്രേഡിലുള്ള ആയുധങ്ങളാണ് പിടിച്ചത്. സഹെദാരന്‍ അതിര്‍ത്തിയില്‍ ഇസ്രായേലി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ഇവ കടത്തിയത്. 21 പിസ്റ്റളുകളും നാലു എകെ 47 തോക്കുകളും 2,516 വെടിയുണ്ടകളുമാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായി പോലിസ് അറിയിച്ചു. വിചാരണയ്ക്ക് ശേഷം ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കും.