ബാഗ്ദാദ്: കഴിഞ്ഞ ഒരു ദിവസത്തിനെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ 24 ആക്രമണങ്ങള്‍ നടത്തിയതായി ഇറാഖി ഗ്രൂപ്പ്. കഴിഞ്ഞ ദിവസം മേഖലയിലെ ശത്രു താവളങ്ങള്‍ ലക്ഷ്യമിട്ട് ഡസന്‍ കണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് 24 ആക്രമണങ്ങള്‍ നടത്തിയതായി ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് പറയുന്നു. ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള മിലിഷ്യകളുടെ സഖ്യമാണ് ഇസ് ലാമിക് റെസിസ്റ്റന്‍സ് എന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച 'ഇറാഖിലെയും മേഖലയിലെയും ശത്രു താവളങ്ങള്‍'ക്കെതിരെ 23 ആക്രമണങ്ങള്‍ നടത്തിയതായി അവര്‍ അവകാശപ്പെട്ടു. വരും ദിവസങ്ങളിലും ആക്രമണം കടുപ്പിക്കും.
അതിനിടെ ഇറാന്‍ ആക്രമണം ശക്തമായതോടെ 28,000 യുഎസ് പൗരന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചെന്ന് യുഎസ് അറിയിച്ചു.