ബാഗ്ദാദിനെ ഇസ്‌ലാമിക് ടൂറിസം തലസ്ഥാനമാക്കണമെന്ന് ഇറാഖ്

Update: 2025-09-23 15:54 GMT

ബാഗ്ദാദ്: 2028ലെ ഇസ്‌ലാമിക് ടൂറിസം തലസ്ഥാന പദവി ബാഗ്ദാദിന് നല്‍കണമെന്ന് ഇറാഖ്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി മുഹമ്മദ് തമീം ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്റെ സ്ഥിതിവിവര കണക്ക് വിഭാഗം മേധാവി സെഹ്‌റ സെലുസ്‌കാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ബാഗ്ദാദിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ആവശ്യം പരിഗണിക്കുമെന്ന് സെഹ്‌ല പറഞ്ഞു. 2025ലെ അറബ് ടൂറിസം തലസ്ഥാന പദവി ബാഗ്ദാദിനാണ് ലഭിച്ചത്.