തെല്‍ അവീവിലെ ആണവ ഗവേഷണ കേന്ദ്രം തകര്‍ത്തു

Update: 2025-06-14 01:11 GMT

തെല്‍അവീവ്: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവിലെ ആണവഗവേഷണ കേന്ദ്രം തകര്‍ന്നു. ഇസ്രായേലി സുരക്ഷാ മന്ത്രാലയത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണ് തകര്‍ന്നത്. മറ്റൊരു മിസൈല്‍ പതിച്ച് 50 നില കെട്ടിടവും തകര്‍ന്നു.



 




വിവിധ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 70ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പല പാളികളായി വിന്യസിച്ച ഇസ്രായേലി വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ഇറാനി മിസൈലുകള്‍ തെല്‍അവീലും മറ്റും വലിയ നാശങ്ങളുണ്ടാക്കിയത്. മിസൈലുകളെ തടയാന്‍ യുഎസ് സംഘവും രംഗത്തുണ്ട്.