യുഎസ് എംബസി കീഴടക്കിയതിന്റെ 46ാം വാര്‍ഷികം ആഘോഷിച്ച് ഇറാന്‍

Update: 2025-11-04 11:15 GMT

തെഹ്‌റാന്‍: ഇസ് ലാമിക വിപ്ലവത്തിന്റെ ഭാഗമായി തെഹ്‌റാനിലെ യുഎസ് എംബസി കീഴടക്കിയതിന്റെ 46ാം വാര്‍ഷികം ആഘോഷിച്ച് ഇറാനികള്‍. രാജ്യത്തെ 900 നഗരങ്ങളിലാണ് ആഘോഷം നടന്നത്. ജൂണില്‍ ഇസ്രായേലും യുഎസും നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ജനങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യുഎസിനും ഇസ്രായേലിനും മരണം എന്ന മുദ്രാവാക്യവും ഉയര്‍ന്നു.


തെഹ്‌റാനില്‍ നടന്ന ആഘോഷത്തില്‍ 1980കളില്‍ ഇറാഖി യുദ്ധത്തിലെ സൈനികരും പങ്കെടുത്തു. തെഹ്‌റാനിലെ പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ പ്രതീകാത്മകമായി വിചാരണ ചെയ്തു.