വിരലുകള്‍ കാഞ്ചിയില്‍; ശത്രുക്കള്‍ക്ക് വേദനാജനകമായ വിധിയുണ്ടാവും: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്

Update: 2026-01-22 15:38 GMT

തെഹ്‌റാന്‍: വൈദേശിക അധിനിവേശത്തെ നേരിടാന്‍ വിരലുകള്‍ കാഞ്ചിയിലാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൗര്‍. സായുധസേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ നിര്‍ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണ്. യുഎസിനോ ഇസ്രായേലിനോ എന്തെങ്കിലും തെറ്റിധാരണകളുണ്ടെങ്കില്‍ ചരിത്രത്തില്‍ നിന്നും അവര്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2025 ജൂണിലെ യുദ്ധത്തിന് ശേഷം ഇറാന്‍ സൈന്യം കൂടുതല്‍ ശക്തമായതായി ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ അഡ്മിറല്‍ ഹബീബുല്ല സയ്യാരിയും പറഞ്ഞു.