ഇറാന്‍ പ്രസിഡന്റ് അമീറിനോട് ഖേദം പ്രകടിപ്പിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി
ദോഹ: ഖത്തറിലെ യുഎസ് സൈനികതാവളങ്ങള്‍ ആക്രമിച്ചതില്‍ ഇറാന്‍ പ്രസിഡന്റ് ഖത്തര്‍ അമീറിനോട് ഖേദം പ്രകടിപ്പിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബില്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനി. ഫോണ്‍ വിളിച്ചാണ് ഇറാന്‍ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചത്. ഇറാന്റെ ആക്രമണം അവരുമായുള്ള ബന്ധത്തെ ബാധിച്ചു. പക്ഷേ, അത് ശരിയായി വരും. അയല്‍ബന്ധം അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് എല്ലാവരും മനസിലാക്കണം. ഇറാനുമായുള്ള ബന്ധം ഉടന്‍ സാധാരണരീതിയിലാവുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.