ആണവായുധ നയത്തില്‍ മാറ്റംവരുത്തണമെന്ന് ഇറാനിയന്‍ എംപിമാര്‍

Update: 2025-09-22 14:56 GMT

തെഹ്‌റാന്‍: രാജ്യത്തിന്റെ പ്രതിരോധ നയത്തിലും ആണവായുധ നയത്തിലും മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 70 ഇറാനിയന്‍ എംപിമാര്‍ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിന് കത്ത് നല്‍കി. ഇസ്രായേലിനെ തടയാന്‍ പാശ്ചാത്യ ശക്തികള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും സാധിക്കുന്ന കാലത്തുള്ള പ്രതിരോധ-ആണവായുധ നയമാണ് ഇറാന്റേതെന്നും കാലം മാറിയെന്നും എംപിമാരുടെ കത്ത് പറയുന്നു. 2025 ജൂണില്‍ ഇസ്രായേല്‍ ഇറാന് എതിരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര നയംമാറ്റം ആവശ്യമാണെന്ന് എംപിമാര്‍ പറഞ്ഞു. കൂട്ട സംഹാര ആയുധങ്ങള്‍ മതവിരുദ്ധമാണെന്നതിനാല്‍ ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ആയത്തുല്ല അലി ഖാംനഈ നേരത്തെ ഫത്‌വ ഇറക്കിയിരുന്നു. പക്ഷേ, സ്വന്തം നിലനില്‍പ്പ് അപകടത്തിലാണെങ്കില്‍ അത് മാറ്റണമെന്നാണ് എംപിമാരുടെ ആവശ്യം.