ഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്‌മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്

Update: 2025-06-24 15:45 GMT

തെല്‍അവീവ്: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ 2,000 അപാര്‍ട്ട്‌മെന്റുകളും 250 കെട്ടിടങ്ങളും തകര്‍ന്നെന്ന് റിപോര്‍ട്ട്. ഇത് പതിനായിരത്തോളം ജൂത കുടിയേറ്റക്കാരെ ഭവനരഹിതരാക്കി.കൂടാതെ വിവിധ പ്രദേശങ്ങളിലായി വീടൊഴിഞ്ഞ 5000ത്തോളം പേര്‍ തിരികെ വീട്ടില്‍ പോവാനും വിസമ്മതിക്കുന്നുണ്ട്. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ അന്‍സാറുല്ലയും ഇറാനും നടത്തിയ ആക്രമണങ്ങള്‍ മൂലം 800 കോടി ഡോളറിന്റെ നഷ്ടം വിമാനക്കമ്പനികള്‍ക്കുണ്ടായെന്നും ഇസ്രായേല്‍ സര്‍ക്കാര്‍ വിലയിരുത്തുന്നു. അതിനാല്‍, വിമാനക്കമ്പനികളെ വീണ്ടും ആകര്‍ഷിക്കാനായി പ്രത്യേക സഹായ പാക്കേജുകള്‍ തയ്യാറാക്കിയേക്കും.