ഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു(വീഡിയോ)

Update: 2025-06-23 09:16 GMT

തെല്‍അവീവ്: തെക്കന്‍ ഇസ്രായേലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം. വൈദ്യുതോല്‍പ്പാദന കേന്ദ്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് വൈദ്യുതിബന്ധം വിഛേദിക്കെപ്പെട്ടു. ഏകദേശം ര15 മിസൈലുകളാണ് തെക്കന്‍ ഇസ്രായേലില്‍ എത്തിയത്. അപായ മണിയുടെ ദൈര്‍ഘ്യം 35 മിനുട്ട് നീണ്ടുനിന്നു.


ഇസ്രായേലില്‍ ഇറേേങ്ങണ്ടിയിരുന്ന സൈനിക വിമാനങ്ങളെ സൈപ്രസിലേക്ക് തിരിച്ചുവിട്ടു. ഒരു മിസൈലിന്റെ വരവോടെ തെല്‍അവില്‍ നടന്ന നെസെറ്റ് യോഗം താല്‍ക്കാലികമായി പിരിഞ്ഞു. ഇറാന്റെ ആക്രമണം വ്യാപകമായതോടെ എല്ലാ പൊതുപരിപാടികളും ഇസ്രായേലി സര്‍ക്കാര്‍ നിരോധിച്ചു. സ്‌കൂളുകള്‍ പൂട്ടി.

അതേസമയം, കഴിഞ്ഞ ദിവസം ഹൈഫയിലേക്ക് ഇറാന്‍ അയച്ച മിസൈലിനെ തിരിച്ചറിയാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കായില്ലെന്ന് ഇസ്രായേലി സൈന്യം സമ്മതിച്ചു.