ഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ മാറ്റിസ്ഥാപിച്ചു: ഇറാന്‍

Update: 2025-07-20 15:17 GMT

തെഹ്‌റാന്‍: സയണിസ്റ്റുകളുടെ ആക്രമണത്തില്‍ തകര്‍ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ മാറ്റി സ്ഥാപിച്ചെന്ന് ഇറാന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ വിഭാഗം മേധാവി റിയര്‍ അഡ്മിറല്‍ മഹ്‌മൂദ് മൂസാവി. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാനാണ് സയണിസ്റ്റുകള്‍ ആദ്യം ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ ചില സംവിധാനങ്ങള്‍ തകര്‍ന്നു. പക്ഷേ, അതിവേഗം തന്ന പുതിയവ വിന്യസിച്ചു. സയണിസ്റ്റ് സൈന്യത്തിന് പരാജയപ്പെടുത്താന്‍ കഴിയുന്ന സംവിധാനങ്ങളല്ല ഇറാനിലുള്ളത്. അതിനാല്‍ യുഎസിന്റെയും നാറ്റോയുടെയും പിന്തുണയോടെയാണ് അവര്‍ ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.