തെഹ്‌റാന്‍: സായുധ കലാപകാരികളെ നേരിടുന്ന സമയത്ത് പാശ്ചാത്യ ആക്രമണം പ്രതീക്ഷിച്ച് അടച്ച വ്യോമാതിര്‍ത്തി ഇറാന്‍ തുറന്നു. നിരവധി വിമാനങ്ങള്‍ ഇറാന്റെ മുകളിലൂടെ പറക്കുന്നതായി ഫ്‌ളൈറ്റ് ട്രാക്കിങ് കമ്പനികള്‍ അറിയിച്ചു. കലാപകാരികളെ ഏറെക്കുറെ അടിച്ചമര്‍ത്തിയെന്നാണ് ഇറാനില്‍ നിന്നും വരുന്ന റിപോര്‍ട്ടുകള്‍ പറയുന്നു. അത്യാധുനിക ആയുധങ്ങളുമായി നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വിചാരണ വേഗത്തിലാക്കാനാണ് തീരുമാനം.