ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും

Update: 2025-06-14 15:59 GMT

തെഹ്‌റാന്‍: ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ നേരിടുന്നതിന്റെ ഭാഗമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഉടന്‍ ഉചിതമായ തീരുമാനമുണ്ടാവുമെന്നും റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ സര്‍ദാര്‍ ഇസ്മായില്‍ കൗസാരി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാന ഷിപ്പിങ് റൂട്ടുകളില്‍ ഒന്നാണ് ഹോര്‍മുസ് കടലിടുക്ക്. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന് 2023ല്‍ കൊണ്ടുപോയ അഞ്ചിലൊന്ന് ബാരല്‍ പെട്രോളിയം ഇതുവഴിയാണ് മറ്റുരാജ്യങ്ങളില്‍ എത്തിയത്.