ഇറാന്‍ ക്ലസ്റ്റര്‍ ബോംബ് പോര്‍മുനയുള്ള മിസൈല്‍ ഉപയോഗിച്ചെന്ന് ഇസ്രായേല്‍

തെല്‍അവീവ്: ഇറാന്‍ ക്ലസ്റ്റര്‍ ബോംബ് പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചെന്ന് ഇസ്രായേല്‍. തെല്‍അവീവിലെ അസോര്‍ പ്രദേശത്ത് ഇന്ന് എത്തിയ ഒരു മിസൈലിന് ക്ലസ്റ്റര്‍ ബോംബ് പോര്‍മുനയാണ് ഉണ്ടായിരുന്നതെന്ന് ഇസ്രായേലി സൈന്യം അവകാശപ്പെട്ടു. ലക്ഷ്യത്തിന് സമീപത്തിന് എത്തിയ ശേഷം ചിതറിത്തെറിച്ച് സ്‌ഫോടനം ഉണ്ടാക്കുകയാണ് ഇത്തരം പോര്‍മുനകള്‍ ചെയ്യുക. ഏകദേശം ഏഴു കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇത് ചിതറുക. പിന്നീട് എട്ട് കിലോമീറ്റര്‍ പരിധിയില്‍ 20 ബോംബുകള്‍ വീഴും.
വിവിധ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡ്‌ലി ടാര്‍ഗറ്റബിള്‍ റീഎന്‍ട്രി വെഹിക്കിള്‍സ് എന്ന സാങ്കേതിക വിദ്യ ഇറാന്‍ നേരത്തെ തന്നെ വികസിപ്പിച്ചിരുന്നു. ഒരു മിസൈലിനെ കൊണ്ട് നിരവധി പ്രദേശങ്ങളെ ആക്രമിക്കാന്‍ ഈ സാങ്കേതിക വിദ്യ സഹായിക്കും.