തെഹ്‌റാന്‍: യുഎസിനും യൂറോപിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഏഴു ചാരന്‍മാരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍. അറസ്റ്റിലായ ഏഴില്‍ അഞ്ചുപേര്‍ പഴയ രാജഭരണത്തിന്റെ തുടര്‍ച്ചക്കാരുമായി ബന്ധമുള്ളവരാണെന്ന് മിസാന്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇറാനില്‍ രാജഭരണം സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നവരായിരുന്നു അവരെല്ലാം. പ്രതികളില്‍ നിന്ന് 100 ഹാന്‍ഡ് ഗണ്ണുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. ചരക്കുവാഹനങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ ഇറാനില്‍ എത്തിയത്.