44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

Update: 2025-06-15 17:25 GMT

തെഹ്‌റാന്‍: ഇസ്രായേല്‍ അയച്ച 44 ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍. അതിര്‍ത്തികടക്കാന്‍ ശ്രമിച്ച ഡ്രോണുകളെ വിവിധ പ്രദേശങ്ങളിലായി തകര്‍ത്തെന്നാണ് ബ്രിഗേഡിയര്‍ ജനറല്‍ അഹമദ് അലി ഗൗഡാര്‍സി പറഞ്ഞത്. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന ശക്തികളെ അതിവേഗം നിര്‍വീര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് പങ്കുചേരുകയാണെങ്കില്‍ യുഎസിന്റെ സൈനികതാവളങ്ങളെ ആക്രമിക്കുമെന്ന് ഇറാഖി ഖാതിബ് ഹിസ്ബുല്ല പ്രഖ്യാപിച്ചു. ഇസ്രായേലിനെ നേരിടാന്‍ ഇറാന് പുറമെ നിന്നുള്ള പിന്തുണ ആവശ്യമില്ല. പക്ഷേ, യുഎസ് പങ്കെടുക്കുകയാണെങ്കില്‍ മറ്റു സൈനിക സംഘങ്ങള്‍ക്കൊപ്പം യുഎസ് താവളങ്ങളെ ആക്രമിക്കുമെന്നും അവര്‍ വിശദീകരിച്ചു.