കലാപകാരികളില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍(വീഡിയോ)

Update: 2026-01-18 03:29 GMT

തെഹ്‌റാന്‍: ഇറാനി നഗരമായ തബ്‌രിസിലെ കലാപകാരികളില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് അധികൃതര്‍. പലതരത്തിലുള്ള ഓട്ടോമാറ്റിക് റൈഫിളുകളും സ്‌നൈപ്പര്‍ തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ വഴിയാണ് ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദുമായി ബന്ധമുള്ള സംഘങ്ങള്‍ ആയുധങ്ങള്‍ എത്തിച്ചത്. ഇവ കൊണ്ടുവന്നവരെയും സൂക്ഷിച്ചവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 60,000 ആയുധങ്ങളാണ് ഇറാന്‍ സുരക്ഷാസേന പിടിച്ചത്.