വ്യോമാതിര്‍ത്തി ഭാഗികമായി അടച്ച് ഇറാന്‍

Update: 2025-07-02 16:29 GMT

തെഹ്‌റാന്‍: ഇറാന്റെ പടിഞ്ഞാറന്‍ പ്രദേശത്തെയും മധ്യ പ്രദേശത്തെയും വ്യോമാതിര്‍ത്തി ഭാഗികമായി അടച്ചു. അന്താരാഷ്ട്ര സര്‍വീസുകള്‍ അവിടെ അനുവദിക്കില്ലെന്ന് ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, കിഴക്കന്‍ പ്രദേശത്തെ വ്യോമമേഖലയില്‍ പ്രവേശനത്തിന് വിലക്കില്ല. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചതിന് പിന്നാലെ ഇറാന്റെ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നിരുന്നു. സൗദിയില്‍ ഹജ്ജിന് പോയവരെ തിരികെ കൊണ്ടുവരാന്‍ ഇത് സഹായിച്ചു.

എന്തുകൊണ്ടാണ് ഇറാന്‍ വീണ്ടും വ്യോമാതിര്‍ത്തി അടയ്ക്കാന്‍ കാരണമെന്ന് വ്യക്തമല്ല. ഇസ്രായേലി സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍ ലഭിച്ചതായി ഇറാനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പുതിയ ആക്രമണങ്ങളുണ്ടായാല്‍ മുന്‍ കാലത്തേക്കാള്‍ വലിയ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് ഇറാന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.