യുദ്ധം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച; ഹോര്‍മുസില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ച് ഇറാന്‍ സുരക്ഷ കൗണ്‍സില്‍
തെഹ്‌റാന്‍: അമേരിക്കയുടെ നിര്‍ദേശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഇറാന്‍. യുദ്ധം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയെന്ന് അമേരിക്കയോട് ഇറാന്‍. ഇറാന്‍ തുര്‍ക്കി വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവില്‍ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അതേസമയം ഹോര്‍മുസില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ച് ഇറാന്‍ സുരക്ഷ കൗണ്‍സില്‍. കപ്പലുകള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശം ഏര്‍പ്പെടുത്തി. നിയന്ത്രണത്തിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും. യുഎന്നുമായും തുര്‍ക്കി സംസാരിച്ചു. കടലിടുക്ക് കടന്ന 2 എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക് എത്തും. അതേസമയം 18 കപ്പലുകള്‍ക്ക് കൂടി ഉടന്‍ അനുമതി കിട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍.