ഉടന്‍ തിരിച്ചടി; യുഎസ്-ഇസ്രായേല്‍ ക്രിമിനല്‍ നടപടിക്ക് മറുപടിയെന്ന് ഇറാന്‍
യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തിന് ഉടന്‍ തിരിച്ചടിച്ച് ഇറാന്റെ മറുപടി. യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തിനെതിരെ ഇറാന്‍ പ്രതികരിക്കാന്‍ തുടങ്ങിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
യുഎസ്-ഇസ്രായേല്‍ ആക്രമണത്തിനും ക്രിമിനല്‍ പ്രവൃത്തികള്‍ക്കും മറുപടിയായി, ഇസ്രായേല്‍ അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ആദ്യ തരംഗം ആരംഭിച്ചതായി ഇസ് ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു.
ഇറാനിയന്‍ തലസ്ഥാനമായ തെഹ്റാനില്‍ ആരംഭിച്ച യുഎസും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ സ്ഫോടന ശബ്ദങ്ങളും വ്യോമ പ്രതിരോധ ശബ്ദങ്ങളും കേള്‍ക്കുന്നു.
ശനിയാഴ്ച രാവിലെ 10 മണിയോടെ വ്യോമാക്രമണം ആരംഭിച്ചു. ഇറാന്റെ മധ്യഭാഗത്തും തെഹ്‌റാന്റെ കിഴക്കന്‍ മേഖലയിലും സ്‌ഫോടന ശബ്ദുങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുണ്ട്. തെഹ്റാന്റെ ആകാശത്ത് വ്യോമ പ്രതിരോധ സംവിധാനവും ശക്തമാക്കി. സെന്‍ട്രല്‍ ടെഹ്റാനിലെ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഇസ്രായേല്‍ മിസൈലുകള്‍ ലക്ഷ്യമാക്കിയെന്നും ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.