87 ഇസ്രായേലി ചാരന്‍മാരെ അറസ്റ്റ് ചെയ്ത് ഇറാന്‍

Update: 2025-07-19 12:11 GMT

തെഹ്‌റാന്‍: ഇറാനിലെ ലോറെസ്താന്‍ പ്രവിശ്യയില്‍ 87 ഇസ്രായേലി ചാരന്‍മാര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയപ്പോള്‍ അതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികളെ ജുഡീഷ്യറിക്ക് കൈമാറിയതായി ലോറെസ്താന്‍ പോലിസ് മേധാവി ജനറല്‍ യഹ്‌യ ഇലാഹി പറഞ്ഞു. കഴിഞ്ഞ 15 ദിവസത്തില്‍ മാത്രം ചാരന്‍മാരെ സംബന്ധിച്ച് 16000 റിപോര്‍ട്ടുകളാണ് പൊതുജനങ്ങളില്‍ നിന്ന് പോലിസിന് ലഭിച്ചത്. തെഹ്‌റാനില്‍ മറ്റും ഡ്രോണ്‍ പറത്തി നടന്നിരുന്ന ഒരാള്‍ മൊസാദ് ഏജന്റാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.